രവി കുളങ്ങര  കേരള ഡമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട്

കാഞ്ഞങ്ങാട് : എൻസിപി വിട്ട ചെറുവത്തൂർ കണ്ണാടിപ്പാറ സ്വദേശി രവികുളങ്ങര മാണി സി. കാപ്പന്റെ കേരള ഡമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. രവിയെ പാർട്ടിയുടെ കാസർകോട് ജില്ലാ പ്രസിഡണ്ടായി നിയമിച്ചു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലീം മാത്യുവാണ് രവിയെ ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. രവി നേരത്തെ എൻസിപിയുടെ കാസർകോട് ജില്ലാ പ്രസിഡണ്ടായിരുന്നു.

Read Previous

തടവു ചാടിയ നവാസ് കാഞ്ഞങ്ങാട്ട് പിടിയിൽ

Read Next

നീലേശ്വരത്ത് ചീട്ടുകളി പിടികൂടി