തടവു ചാടിയ നവാസ് കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട് :. നിരവധി വാഹനമോഷണ കേസിലെ പ്രതി തടവുചാടി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിലായി. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ തടവ് ചാടിയ പ്രതി ചട്ടഞ്ചാൽ മാങ്ങാട് തെക്കീൽ പോടൂർ മഠത്തെ മുഹമ്മദ് നവാസിനെയാണ്  37, കാഞ്ഞങ്ങാട് ചിത്താരിയിൽ നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് ശേഷമാണ് പ്രതി ആശുപത്രിയിൽ നിന്ന് സുരക്ഷാ ജീവനക്കാരുടെ  കണ്ണ് വെട്ടിച്ച് ചാടിപ്പോയത്.സ്ഥലത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ പ്രതി കാഞ്ഞങ്ങാട്ട് മറ്റൊരു ബൈക്കിൽ സഞ്ചരിക്കവെ രാത്രിയോടെ ചിത്താരിയിൽ  അപകടത്തിൽപ്പെടുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

ഇതിനിടെ പ്രതി തടവ്ചാടിപ്പോയ വിവരം സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ ഹൊസ്ദുർഗ് പോലീസ് ജില്ലാ ആശുപത്രിയിലെ സെല്ലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി വാഹനമോഷണ കേസിൽ പ്രതിയായ ഇയാൾക്കെതിരെ പയ്യന്നൂർ, ചന്തേര, കാഞ്ഞങ്ങാട്, ബേക്കൽ, വിദ്യാനഗർ, കാസർകോട്  സ്റ്റേഷനുകളിൽ കേസുണ്ട്.

കാസർകോട് പഴയ ബസ് സ്റ്റാൻ്റിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തത് കാസർകോട് സബ് ജയിലിലാണ്. ജയിലിൽ നിന്നാണ് പരിയാരത്തേക്ക് മാറ്റിയത്.

LatestDaily

Read Previous

മാലിന്യക്കൂമ്പാരം: നഗരസഭ മിണ്ടുന്നില്ല

Read Next

രവി കുളങ്ങര  കേരള ഡമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട്