ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ഒന്നര ഏക്കറോളം വരുന്ന നഗരസഭയുടെ ചെമ്മട്ടംവയൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടിയിട്ടും നഗരസഭ ഒന്നും മിണ്ടുന്നില്ല. നഗരസഭ പരിധിയിൽ നിന്ന് നിത്യവും ശേഖരിക്കുന്ന മാലിന്യച്ചാക്കുകളിൽ ഭക്ഷണം തേടി കുറുക്കൻമാരും പട്ടികളും ഇവിടെ കൂട്ടത്തോടെ എത്തുന്നു.
മാലിന്യം തള്ളാനുള്ള സ്ഥലം മൈതാനിയുടെ കിഴക്കുഭാഗത്ത് ധാരാളമുണ്ടെങ്കിലും, അങ്ങോട്ട് കടന്നുപോകുന്ന റോഡ് മാലിന്യക്കൂമ്പാരത്താൽ അടഞ്ഞുകിടക്കുന്നു. ഇപ്പോൾ ഈ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് വാഹനം കയറുന്നിടത്തു തന്നെയാണ് മാലിന്യങ്ങൾ തള്ളുന്നത്.
ഗ്രൗണ്ടിൽ പത്തായിരം ചതുരശ്ര അടിയിലുള്ള വലിയ ഷെഡ്ഡ് പണിതിട്ടുണ്ടെങ്കിലും, ഷെഡ്ഡിന്റെ കിഴക്കുഭാഗത്ത് മുഴുവൻ ഖര മാലിന്യങ്ങൾ തള്ളിയിരിക്കുകയാണ്. മാലിന്യ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭ വലിയ വില നൽകേണ്ടി വരുമെന്ന് പരിസരവാസികൾ പറഞ്ഞു.
ചാക്കിൽ കെട്ടി തള്ളുന്ന മാംസാവശിഷ്ടങ്ങൾ പട്ടികൾ കടിച്ചുകൊണ്ടുപോയി സമീപത്തെ വീട്ടു പറമ്പുകളിലെത്തിച്ചാണ് തിന്നുതീർക്കുന്നത്. ലോഡ് കണക്കിന് ബിയർ കുപ്പികൾ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ചിട്ടുണ്ട്. നഗരസഭയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി നിലവിലുണ്ടെങ്കിലും കമ്മിറ്റി ഭാരവാഹികൾക്ക് നഗരസഭയുടെ മാലിന്യ നിക്ഷപ കേന്ദ്രം എവിടെയാണെന്ന് പോലും അറിയില്ല.