ഏടിഎമ്മുകൾ പലതും കാലി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗരത്തിൽ അലാമിപ്പള്ളി മുതൽ വടക്ക് നോർത്ത് കോട്ടച്ചേരി വരെയുള്ള പത്തിലധികം വിവിധ ബാങ്കുകളിൽ പണമില്ലാതെ ഇടപാടുകാർ കഴിഞ്ഞ 3 ദിവസമായി പരക്കം പായുന്നു. ഏപ്രിൽ 6,7,8 തീയ്യതികളിൽ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകളും അവധിയായിരുന്നു. പണമെടുക്കാൻ ഓരോ ഏടിമ്മിലേക്കും ഇടപാടുകാർ നെട്ടോട്ടമായിരുന്നു.

അലാമിപ്പള്ളിയിലുള്ള എസ്ബിഐ ഏടിഎം പണമില്ലാതെ മൂന്നുനാൾ പണിമുടക്കി. പുതിയകോട്ടയിലുള്ള മറ്റുരണ്ട് ഏടിഎമ്മുകളും കാലിയായിക്കിടന്നു. നഗരത്തിൽ ബസ് സ്റ്റാന്റ് പരിസരത്തുള്ള എസ്ബിഐ ഏടിഎമ്മുകളിൽ പണം കാലിയായതോടെ ഇടപാടുകാർക്ക് എസ്ബിഐയുടെ മെയിൻ ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന ടിബി റോഡിലുള്ള ഏടിഎം മെഷീനിൽ നിന്നാണ് പണം കിട്ടിയത്.

ബാങ്കുകളും ഓഫീസുകളും അവധി ദിനങ്ങളിൽ എത്തുമ്പോഴാണ് ഏടിഎമ്മുകൾ കാലിയാകുന്നത്. ഇത് ഇടപാടുകാരെ വല്ലാതെ വലയ്ക്കുകയും ചെയ്യുന്നു. ഏപ്രിൽ 14,15,16, തീയ്യതികളിൽ വിഷു അവധിയാണ്. വിഷുവിനും ഏടിഎമ്മുകൾ കാലിയാകാതെ നോക്കേണ്ടത് ബാങ്കുകളുടെ കടമയാണ്.

LatestDaily

Read Previous

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

Read Next

പുഴയിൽ മുങ്ങിമരിച്ചത് സഹോദരീ സഹോദരൻമാരുടെ  മക്കൾ