ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുപുഴ: പുളിങ്ങോം രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പുളിങ്ങോംവാഴക്കുണ്ടം സ്വദേശി കാട്ടാത്ത് സെബാസ്റ്റ്യൻ – സജിനി ദമ്പതികളുടെ മകൻ എബിനാണ് 21, മരണപ്പെട്ടത്. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് പഠനം നടത്തുന്നതിനിടെ കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തിയതായിരുന്നു.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് രാജഗിരി പള്ളിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. യുവാവിന്റെ നെഞ്ച് ആന ചവിട്ടി തകർത്ത നിലയിലാണ്. കാട്ടാനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ രക്തം ഛർദ്ദിച്ച നിലയില്‍ അവശനായി കണ്ടെത്തിയതിനെതുടർന്ന് നാട്ടുകാർ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഇന്ന് രാവിലെ 8 മണിയോടെ മരണപ്പെട്ടു.
സഹോദരൻ.വിപിൻ.യുവാവിന്റെ ബൈക്ക് ഒരു കിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണ വിവരമറിഞ്ഞ് കർണ്ണാടക – കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ചെറുപുഴ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.