ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : മുതിർന്ന കോൺഗ്രസ് നേതാവ് ഏ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം കേരളത്തിന് ഗുണകരമാകുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ഇതിനകം ദേശീയ ശ്രദ്ധയാകർഷിച്ചതായി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരമായി സംസാരിക്കവെ കൃഷ്ണദാസ് പറഞ്ഞു.
കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പലനേതാക്കളും പാർട്ടി മാറുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന് നേതാക്കൾ ബിജെപിയിലെത്തുന്നുണ്ട്. എന്നാൽ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് വലിയ പ്രധാന്യമുണ്ട്. കേരളത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കാൻ അനിൽ ആന്റണിയിലൂടെ സാധ്യമാകുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ, ജനറൽ സിക്രട്ടറി കൊടവലം വേലായുധൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കർണ്ണാടകയിൽ ബിജെപിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്ന് മറ്റു പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.