പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതിന് കേസ്

സ്വന്തം ലേഖകൻ

കാസർകോട്: കർണ്ണാടക സ്വദേശിയായ യുവാവിനെ കാസർകോട്ടെ ഹോട്ടലിലെത്തിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൊഗ്രാൽ സ്വദേശിക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു. കർണ്ണാടക മൂടുബിദ്രി സ്വദേശിയായ 20 കാരനെ കാസർകോട്ടെ ഹോട്ടൽമുറിയിൽ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ കാസർകോട് മൊഗ്രാൽ ജംഗ്ഷൻ മെഹരാജ് മഹലിൽ മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് 52, കേസ്.

2022 ഡിസംബറിലാണ് മുഹമ്മദ് കുഞ്ഞി യുവാവിനെ ഹോട്ടൽമുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവം നടന്നത് കാസർകോട് പോലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ കർണ്ണാടക പോലീസ് കേസ് കാസർകോട് പോലീസിന് കൈമാറുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കർണ്ണാടക പോലീസ് പ്രതിയായ മുഹമ്മദ് കുഞ്ഞിയെ അറസ്റ്റ് ചെയ്തിരുന്നു.

LatestDaily

Read Previous

വധശ്രമക്കേസിൽ നാലു പേർ കൂടി അറസ്റ്റിൽ

Read Next

വഞ്ചനാക്കുറ്റത്തിന് കേസ്