ബൈക്കപകടത്തിൽ മരിച്ച ആളെ തിരിച്ചറിയാൻ പോലീസ് സഹായം തേടുന്നു

അമ്പലത്തറ: പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിനെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളോട് സഹായം തേടുന്നു. തായന്നൂർ പറക്കളായിയിലെ വാടകമുറിയിൽ താമസിച്ച് വരികയായിരുന്ന യുവാവാണ് മരിച്ചത്. തേപ്പ് ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ പേര് ജസ്റ്റിൻ പാലസ് എന്നല്ലാതെ മറ്റ് വിവരമൊന്നുമറിയില്ല.

10 ദിവസം മുമ്പ് പറക്കളായി റോഡിൽ സ്വന്തം ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് കിടക്കുകയായിരുന്ന ജസ്റ്റിൻ പാലസിനെ നാട്ടുകാരും പോലീസും ആശുപത്രിയിലെത്തിക്കുകയായിരുന്നു.  തമിഴ്നാട് കന്യാകുമാരി സ്വദേശിയാണെന്ന് സംശയിക്കുന്നു. മെഡിക്കൽ കോളേജാശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം അമ്പലത്തറ എസ്ഐ, രാജീവൻ ഇൻക്വസ്റ്റ് നടത്തി.

ജസ്റ്റിൻ പാലസിനെ കുറിച്ചോ, ബന്ധുക്കളെ സംബന്ധിച്ചോ വിവരം ലഭിക്കുന്നവർ അമ്പലത്തറ പോലീസ് സ്റ്റേഷനിലോ (0467- 2242300), എസ്.ഐ. രാജീവന്റെ 9497980933 നമ്പറിലോ വിവരം നൽകണം.

Read Previous

നീലേശ്വരത്ത് ജ്വല്ലറി കവർച്ചക്ക് ശ്രമിച്ചത് പ്രൊഫഷണൽ സംഘം

Read Next

ഫാഷൻ ഗോൾഡ്: 67 കേസ്സുകളിൽക്കൂടി അറസ്റ്റ്