ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : തീരദേശത്ത് നിന്നുള്ള പൂഴിക്കടത്ത് വ്യാപകമായി. പടന്നക്കാട് വഴിയും കുശാൽ നഗർ റെയിൽവെ ഗെയിറ്റ് വഴിയും പുലർകാലം കടന്നുപോകുന്ന പൂഴിലോറികൾക്ക് കണക്കില്ല. രാത്രിയിൽ പുലരുംവരെ പോലീസ് രംഗത്തുണ്ടെങ്കിലും, പൂഴി ലോറികൾ നിർബ്ബാധം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്. മുമ്പുണ്ടായിരുന്ന പോലീസിന്റെ ബൈക്ക് പട്രോളിംഗ് നിലവിൽ പേരിന് മാത്രമാണ്.
മണൽക്കടത്ത് ശക്തമാണെങ്കിലും കേസ്സുകൾ കുറവാണ്. ജെസിബി ഉപയോഗിച്ചാണ് ടിപ്പർ ലോറികളിൽ മണൽ നിറയ്ക്കുന്നത്. പടന്നക്കാട് മുതൽ ചിത്താരിപ്പാലം വരെയുള്ള പ്രദേശങ്ങളിൽ നിർമ്മാണത്തിന് പുഴ മണലും കരമണലും യഥേഷ്ടം ഇറക്കിക്കൊടുക്കുന്നുണ്ട്. ടിപ്പറിൽ മണൽ കയറ്റുന്ന യുവാക്കൾക്ക് കഞ്ചാവ് സൗജന്യമാണ് പുറമെ കൂലി വേറെ കിട്ടും. കഞ്ചാവ് മോഹിക്കുന്ന കൂലിത്തൊഴിലാളികൾ നേരം പുലരും വരെ മണൽക്കടത്തിൽ ഏർപ്പെടുന്നു.
277