സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് സിപിഐ

മടിക്കൈ: മടിക്കൈ പഞ്ചായത്തിൽ അമ്പലത്തറ വില്ലേജിൽ കാഞ്ഞിരപൊയിൽ സിപിഐ നേതൃത്വത്തിന്റെ അറിവോടെ ഭൂമി കയ്യേറി എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റി അറിയിച്ചു. റിക്രീയേഷൻ ക്ലബ്ബിന്റെ പേരിൽ സ്ഥലം കയ്യേറി എന്ന വ്യാജ വാർത്തയാണ് വലിയ തോതിൽ പ്രചരിപ്പിച്ചത്.റിക്രിയേഷൻ ക്ലബ്ബ്  റീഡിംഗ്‌ റൂം & ലൈബ്രറി 1968 മുതൽ   കാഞ്ഞിരപ്പൊയിലിൽ പ്രവർത്തിച്ചു വരുന്നു.

കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാ നാട്ടുകാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടു നാടിന്റെ കലാ-കായിക സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലും,വികസന പ്രവർത്തനങ്ങളിലും സജീവമായ ഇടപെടലുകൾ നടത്തി മാതൃകാ പരമായി പ്രവർത്തിക്കുകയാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ ഉള്ള വായനശാലയും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട് . ക്ലബിന്റെ പരിമിതമായ സൗകര്യങ്ങൾ കാഞ്ഞിരപ്പൊയിൽ സ്കൂൾ ക്ലാസ് മുറി ആയി ആദ്യകാലത്ത് ഉപയോഗിച്ച് വന്നിരുന്നു കാഞ്ഞിരപ്പൊയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രി സ്വന്തം ബിൽഡിങ്ങിലേക്ക് മാറുന്നത് വരെ സൗജന്യമായി പ്രവർത്തിച്ചത് ക്ലബ്ബ് ബിൽഡിങ്ങിലായിരുന്നു.

നാട്ടിൽ വൈദ്യുതി എത്തിക്കുന്നതിനും പാലം,റോഡ് എത്തിക്കുന്നതിനും ക്ലബ് പ്രവർത്തകരുടെ നല്ല ഇടപെടൽ ഉണ്ടായിരുന്നു വികസന പ്രവർത്തനങ്ങൾക്ക്  എന്നും മുന്നിൽ നിൽക്കാൻ റിക്രിയേഷൻ ക്ലബ്ബ്  ശ്രദ്ധചെലുത്തിയിരുന്നു. ക്ലബിന്റെ കൈവശമായി 65 വർഷമായുള്ള സ്ഥലമാണ് കൈയേറ്റമെന്ന് ചിത്രീകരിക്കുന്നത് ക്ലബ്ബിന് പിറകിൽ സൗജന്യവോളിബോൾ പരിശീലനത്തിനായി രണ്ട് ലോഡ് മണ്ണ് ഇറക്കിയിരുന്നു അതാണ് കൈയേറ്റമെന്ന് പറയപ്പെടുന്നത്  ക്ലബ് സ്ഥലത്ത് പാർക്ക് ചെയ്യുന്ന പ്രൈവറ്റ് ബസുകൾക്ക് മറ്റൊരു സ്ഥലം നൽകാമെന്ന് ക്ലബ് ഉറപ്പ് നൽകിയിരുന്നു.

വസ്‌തുത ഇങ്ങനെ ആണെങ്കിലും ചില നിക്ഷിപ്ത താൽപര്യക്കാർ ക്ലബ്ബിനേയും പാർട്ടി നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ അമ്പലത്തറ ലോക്കൽ കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

LatestDaily

Read Previous

സ്വകാര്യാശുപത്രിക്കെതിരായ പരാതിയിൽ നടപടി നീളുന്നു

Read Next

പോലീസിനെ വട്ടം കറക്കിയ മോഷ്ടാക്കളെ കസറ്റഡിയിൽ വിട്ടു