ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട്: പോലീസ് ട്രെയിനിംഗ് ലിസ്റ്റിലുള്ള യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പരപ്പ കാരാട്ട് കൂളിപ്പാറയിലെ വിഷ്ണു എന്ന യുവാവാണ് 29, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായത്. 2022 ഡിസംബർ മാസത്തിലാണ് വിഷ്ണു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വിഷ്ണു ദൃശ്യങ്ങൾ മറ്റൊരു പെൺകുട്ടിക്ക് കാണിച്ചുകൊടുത്തിരുന്നു. ദൃശ്യം കണ്ട പെൺകുട്ടി പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിനോട് വിവരമറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ഇതേത്തുടർന്ന് അതിജീവിതയുടെ മാതാവ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വിഷ്ണുവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് വെള്ളരിക്കുണ്ട് എസ്ഐ ബി. ഹരികൃഷ്ണൻ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടുത്ത മാസം മാങ്ങാട്ടുപറമ്പിലെ എആർ ക്യാമ്പിൽ പോലീസ് പരിശീലനത്തിന് ചേരാനിരിക്കെയാണ് യുവാവ് പോക്സോ കേസിൽ അറസ്റ്റിലായത്. കേസിന്റെ തുടരന്വേഷണം വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടറുടെ ചുമതലയുള്ള ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ്.