നീലേശ്വരം സ്വദേശി ജോലി തട്ടിപ്പിനിരയായി

പയ്യന്നൂർ : ജോലി വാഗ്ദാനം നൽകി രണ്ട് ലക്ഷം രൂപ വാങ്ങി വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നീലേശ്വരം മന്ദംപുറം ഹൗസിൽ സി.ലക്ഷ്മണന്റെ 63, പരാതിയിലാണ്  നാറാത്ത് കൊളച്ചേരി ആലിൻകീഴിലെ ഡോ. സനിൽകുമാറിനെതിരെ 46, പയ്യന്നൂർ പോലീസ് കേസെടുത്തത്.

2021 നവമ്പർ മൂന്നിന് വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരന്റെ മകന് ജോലി വാങ്ങിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് വെള്ളൂരിലെ വീട്ടിൽ രണ്ട് ലക്ഷം രൂപ കൈപ്പറ്റുകയും പിന്നീട് ജോലിയോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read Previous

നാട്ടുകാരുടെ ഇടപെടലിൽ തീപിടിത്തം ഒഴിവായി

Read Next

മടിക്കൈയിൽ സിപിഐ റവന്യൂ ഭൂമി കയ്യേറി