ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പെൺകെണിക്കേസ്സിൽ അറസ്റ്റിലായ മൂന്നാം പ്രതി ലാലാ കബീറിന്റെ ഭാര്യ സബീനയെ 28, കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. യുവതിയെ കണ്ണൂർ തോട്ടടയിലെ പ്രത്യേക ജയിലിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ആവിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നും ഇന്നലെ ഉച്ചയ്ക്കാണ് ബേഡകം ഐപി, ടി. ഉത്തംദാസിന്റേയും, എസ്.ഐ. ഗംഗാധരന്റേയും നേതൃത്വത്തിൽ സബീനയെ അറസ്റ്റ് ചെയ്തത്. ബേഡകം ഹണിട്രാപ്പ് കേസ്സിലെ രണ്ടാം പ്രതിയാണ് സബീന. റിമാന്റിലുള്ള സബീനയുടെ ഭർത്താവ്് പള്ളിക്കര സ്വദേശി കബീർ എന്ന ലാലാ കബീർ കേസ്സിൽ മൂന്നാം പ്രതിയാണ്.
ആറും എട്ടും വയസ്സുള്ള രണ്ട് പെൺമക്കളെ സംരക്ഷിക്കാൻ ആളില്ലാത്തതുമൂലമാണ് സബീനയുടെ അറസ്റ്റ് നീണ്ടത്. കബീറിന്റെ തട്ടിപ്പുകൾക്കെല്ലാം സഹായിയായി സബീന കൂടെയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസ്സിലെ മുഖ്യ പ്രതിയായ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യ സുബൈദ 39, റിമാന്റിലാണ്.
പിതാവ് കബീറും മാതാവ് സബീനയും ജയിലിലായതോടെ അനാഥരായ രണ്ട് പെൺമക്കളെയും പോലീസ് പരവനടുക്കം ജുവനൈൽ ഹോമിലേക്ക് മാറ്റി. കുട്ടികളുടെ സംരക്ഷണം തൽക്കാലത്തേക്കെങ്കിലും ഏറ്റെടുക്കണമെന്ന് പോലീസ് സബീനയുടെ ബന്ധുക്കളോടെല്ലാം മാറി മാറി ആവശ്യപ്പെട്ടുവെങ്കിലും, ഇവരാരും മക്കളെ ഏറ്റെടുക്കാൻ തയ്യാറാവാതെ വന്നതോടെയാണ് പോലീസ് ആറും എട്ടും വയസ്സുള്ള പെൺകുട്ടികളെ സർക്കാർ അതിഥി മന്ദിരത്തിലേക്ക് മാറ്റിയത്.
ബേഡകം ബാലനടുക്കത്തെ സക്കറിയ മൻസിലിൽ മൂസയെ പെൺകെണിയിൽ വീഴ്ത്തി 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ അറസ്റ്റിലായ പ്രതികളഉടെ എണ്ണം ഇതോടെ മൂന്നായി. മൂന്ന് പേർ കൂടി ഈ കേസ്സിൽ ഇനി പിടിയിലാകാനുണ്ട്.