ബദിയടുക്കയിൽ പിടിച്ചെടുത്തത് 14 കോടിയുടെ നിരോധിത കറൻസി

സ്വന്തം ലേഖകൻ

ബദിയടുക്ക: ബദിയടുക്ക മുണ്ട്യത്തടുക്കയിലെ അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെത്തിയ നിരോധിത കറൻസി നോട്ടുകൾ ബദിയടുക്ക പോലീസ് ഇന്ന് കോടതിക്ക് കൈമാറും. മുണ്ട്യത്തടുക്കയിലെ ഷാഫിയുടെ വീട്ടിൽ നിന്നുമാണ് ബദിയടുക്ക എസ് ഐ, കെ.പി. വിനോദ്കുമാറും സംഘവും ഇന്നലെ 6 ചാക്കുകളിലായി സൂക്ഷിച്ച 1000 രൂപയുടെ കറൻസി നോട്ടുകൾ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബദിയടുക്ക എസ് ഐയുടെ നേതൃത്വത്തിൽ മുണ്ട്യത്തടുക്കയിലെ അടച്ചിട്ട വീട്ടിൽ പരിശേധന നടന്നത്. 14 കോടി രൂപ മൂല്യം വരുന്ന 1000 രൂപയുടെ  നിരോധിത കറൻസി നോട്ടുകളാണ് പോലീസ് ഇന്നലെ കണ്ടെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണമാരംഭിച്ചതായി ബദിയടുക്ക എസ് ഐ, കെ.പി. വിനോദ്കുമാർ പറഞ്ഞു.

Read Previous

കവർച്ച ശ്രമത്തിനിടെ യുവാവ് പിടിയിൽ

Read Next

മതവും രാഷ്ട്രീയവും