ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
∙ 21 പ്രതികളിൽ 15 പേർ അറസ്റ്റിലായി ∙ ശേഷിച്ച 6 പ്രതികൾ ഒളിവിൽ
ബേക്കൽ: യുവഭർതൃമതിക്ക് മയക്കുമരുന്ന് നൽകി 21 പേർ രണ്ടു വർഷക്കാലം മാറി മാറി കൂട്ടബലാത്സംഗം ചെയ്ത കേസ്സിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഹക്കീമിനെ 30, കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പോലീസിന്റെ കണ്ണുവെട്ടിച്ച് നാട്ടിലും കർണ്ണാടകയിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഹക്കീമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എം.പി. വിനീഷ്കുമാറാണ് ഉദുമയിലെ പ്രതി ഒളിച്ചു പാർത്തിരുന്ന രഹസ്യ കേന്ദ്രത്തിൽ നിന്ന് ഇക്കഴിഞ്ഞ പുലർകാലം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഹക്കീം ഇരയോടൊപ്പം 2012-14 വർഷം തളങ്കര മുസ്ലിം വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ സഹപാഠികളായിരുന്നു. മാത്രമല്ല, ഈ കേസ്സിൽ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പ്രതി ഷഹബാസിന്റെ മാതുലനാണ് പ്രതി ഹക്കീം.
ഇതോടെ പ്രമാദമായ ഈ ലൈംഗിക പീഡനക്കേസ്സിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 15 ആയി. മൊത്തം 21 പ്രതികളുള്ള ഈ കേസ്സിൽ ഇനി 6 പ്രതികൾ പിടിയിലാകാനുണ്ട്. ഇവരിൽ ചിലരെല്ലാം ഗൾഫിലാണ്. മുഖ്യപ്രതി ഉദുമ പടിഞ്ഞാർ സ്വദേശി തുഫൈലും ഒളിവിലാണ്. അറസ്റ്റിലായ 8 പ്രതികളും ജാമ്യം ലഭിക്കാതെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് തടവിലാണ്. മുനീർ കെ.വി, അഷ്റഫ് പച്ചേരി, അബ്ദുൾ റഹിമാൻ, ഷക്കീൽ കല്ലിങ്കാൽ, നൗഫൽ സർഫറാസ്, സി.എം. ഇജാസ് അഹമ്മദ്, ഷഹബാസ് എന്നിവരാണ് ജയിലിലുള്ളത്.