പെട്രോളൊഴിച്ച് ദേഹത്ത് തീ കൊളുത്തി

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ദേഹത്ത്  പെട്രോളൊഴിച്ച് തീ കൊളുത്തിയ 77കാരൻ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇന്നലെ വൈകുന്നേരം 3-30 മണിക്ക് തൃക്കരിപ്പൂർ വയലോടിയിലെ മകന്റെ ഭാര്യഗൃഹത്തിലെത്തിയ തളിപ്പറമ്പ് സയ്യദ് നഗറിലെ ടി. ബാലനാണ് 77, ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ചന്തേര പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ മനോജ് പൊന്നമ്പാറ, സതീശൻ വഴുന്നോറൊടി, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.

ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മകന്റെ ഭാര്യ വീട്ടിലെത്തിയ ഇദ്ദേഹത്തോട് അകത്ത് കയറിയിരിക്കാൻ പറഞ്ഞപ്പോൾ മൂത്രമൊഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് വീടിന്റെ പിൻവശത്തേക്ക് പോയി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

LatestDaily

Read Previous

വിധവ ബലാത്സംഗത്തിനിരയായി

Read Next

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ വെട്ടിലായി കെ. സുരേന്ദ്രൻ