രാജപുരം പോലീസിനെതിരെ പ്രവാസി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ചുള്ളിക്കര ഖുവ്വത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിക്കെതിരെ വഖഫ് ബോർഡിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പരാതിക്കാരനായ പൊതുപ്രവർത്തകന്റെ ഭാര്യയെ നവമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ഒത്താശചെയ്തവർക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.  

പൊതുപ്രവർത്തകനും പ്രവാസിയുമായ പൂടങ്കല്ല് അയ്യങ്കാവിലെ പി.വി.അഷറഫാണ് ചുള്ളിക്കര ഖുവ്വത്തുൽ ഇസ്ലാം പള്ളിയിലെ അഴിമതിക്കെതിരെ വഖഫ് ബോർഡിൽ പരാതി നൽകിയത്. മുഖ്യമന്ത്രിക്കടക്കം നൽകിയ പരാതിയിൽ മാർച്ച് 8ന് വഖഫ് ബോർഡ് ജില്ലാ ഓഫീസർ പള്ളിയിൽ നേരിട്ടെത്തി അന്വേഷണവും നടത്തി.

പി.വി.അഷറഫിന്റെ ഭാര്യയെയും മകളെയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ നേതൃത്വം നൽകിയത് നിലവിലെ പള്ളി സെക്രട്ടറി ഹമീദ് ബാവയാണ്. ഇദ്ദേഹത്തിന്റെ അഷറഫിന്റെ ഭാര്യ നൽകിയ പരാതിയിൽ രാജപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹമീദിനെ പ്രതി ചേർത്തിരുന്നു.

അഷറഫിന്റെ ഭാര്യ സ്വകാര്യാവശ്യത്തിനായി കള്ളാർ ഗ്രാമപഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ പതിച്ചിരുന്ന ഫോട്ടോയുടെ കോപ്പി ഉപയോഗിച്ചാണ് ഇവരെ സോഷ്യൽ മീഡിയ വഴി അപമാനിച്ചതെന്നാണ് ആരോപണം. അപേക്ഷയുടെ പകർപ്പെടുക്കാൻ പള്ളികമ്മിറ്റി സെക്രട്ടറി ഹമീദിന് ഒത്താശ ചെയ്തുകൊടുത്തത് പഞ്ചായത്ത് ഉദ്യോഗസ്ഥരാണെന്നാണ് അഷറഫിന്റെ ആരോപണം.

LatestDaily

Read Previous

എംഡിഎംഏയുമായി യുവാവ് പിടിയിൽ

Read Next

തടവുപുള്ളിയുടെ കൈയ്യിൽ മൊബൈൽ ഫോൺ