ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേഡകം : ബന്തടുക്ക മലാംകുണ്ടിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ തുടരന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോണുകൾ സൈബർ പരിശോധനയ്ക്കയച്ചു. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാലിലെ ബാബു-സുജാത ദമ്പതികളുടെ മകൾ സുരണ്യയെ മാർച്ച് 20-ന് വൈകുന്നേരം 4-15- മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയതിനാൽ നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടം പരിശോധനയിൽ സുരണ്യയുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ചിരുന്നു. ബന്തടുക്ക ഗവ.ഹയർസെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കുറ്റിക്കോലിലെ ബസ് കണ്ടക്ടർ രമേശൻ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തന്നതായി പരാമർശമുണ്ടായിരുന്നു.
ഇതേത്തുടർന്ന് രമേശനെ ആദൂർ േപലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും സുരണ്യയുമായി തനിക്ക് പരിചയ ബന്ധം മാത്രമെയുള്ളുവെന്നാണ് ഇയാൾ വെളിപ്പെടുത്തിയത്. ഇതേത്തുടർന്നാണ് രമേശന്റെ മൊബൈൽ ഫോൺ ബേഡകം പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയത്.
ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ സെൽ പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ബേഡകം പോലീസ് മൊഴിയെടുത്തിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രമേശനെ കണ്ടുപരിചയം മാത്രമെയുള്ളുവെന്നാണ് സുരണ്യയുടെ മാതാവ് പോലീസിന് മൊഴി നൽകിയത്. സുരണ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമാകണമെങ്കിൽ മൊബൈൽ ഫോണുകളുടെ പരിശോധന പൂർത്തിയാകണം. ബേഡകം എസ്ഐ, എം. ഗംഗാധരന്റെ നേതൃത്വത്തിലാണ് കേസ്സിന്റെ അന്വേഷണം നടക്കുന്നത്.