ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
ബേക്കൽ : പ്രമാദമായ ഉദുമ പടിഞ്ഞാർ കൂട്ടബലാത്സംഗക്കേസ്സിൽ ദീർഘനാളായി ഒളിവിൽക്കഴിയുകയായിരുന്ന പ്രതി ഷഹബാസിനെ 21, കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലായിരുന്ന പ്രതി ഉദുമ പടിഞ്ഞാറിലെ വീട്ടിലെത്തിയ വിവരമറിഞ്ഞ് പുലർച്ചെയാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സുധയുടെ നേതൃത്വത്തിലുള്ള സംഘം ഷഹബാസിനെ സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്്.
പ്രതിയെ ഹൊസ്ദുർഗ്ഗ് കോടതി റിമാൻഡ് ചെയ്തു. ഇതോടെ ഇൗ കേസ്സിൽ ആകെ 17 പ്രതികൾ അറസ്റ്റിലായി. 2017 മുതൽ 2020 വരെ പ്രതികൾ യുവഭർതൃമതിയെ ഭർതൃഗൃഹത്തിലെ വീട്ടുമുറിയിൽ ഭീഷണിപ്പെടുത്തി, രണ്ടു വർഷക്കാലത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസ്സാണിത്.
ഇൗ കേസ്സിൽ 7 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ചിലരെല്ലാം ഗൾഫിലാണ്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽക്കഴിയുകയായിരുന്ന 12 പ്രതികൾ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യഹരജി ഫയൽ ചെയ്തിരുന്നുവെങ്കിലും, നടുക്കമുണ്ടാക്കുന്ന കേസ്സാണിെതന്ന് പരാമർശിച്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. അറസ്റ്റിലായ ഷഹബാസ് ഉദുമ പടിഞ്ഞാറിലെ ഹൈദറിന്റെ മകനാണ്. ഇൗ കേസ്സിൽ ഇനി 7 പ്രതികൾ അറസ്റ്റിലാകാനുണ്ട്. ഇവരെല്ലാം നാട്ടിലും ഗൾഫിലും ഒളിവിൽ കഴിയുകയാണ്.