രാഹുൽ പയ്യന്നൂരിൽ പറന്നെത്തി

പയ്യന്നൂർ: ഏഐസിസി ജനറൽ സിക്രട്ടറിയും, മുൻ കേന്ദ്ര മന്ത്രിയുമായ കെ.സി. വേണുഗോപാൽ എം.പിയുടെ കണ്ടോന്താറിലെ വീട്ടിൽ രാഹുൽഗാന്ധി എം.പി. എത്തി.  ഇന്ന് രാവിലെയാണ് രാഹുൽ, കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തിയത്.

കെ.സി. വേണുഗോപാലിന്റെ മാതാവ് കൊഴുമ്മൽ ചട്ടടി ജാനകിയമ്മയുടെ 83, നിര്യാണത്തിൽ അനുശോചനമറിയിക്കാനാണ് രാഹുൽ ഇന്ന് മാതമംഗലം കണ്ടോന്താറിലെത്തിയത്.  ഇന്നലെയാണ് കെ.സി. വേണുഗോപാലിന്റെ മാതാവ് മരിച്ചത്. കെ.സി. വേണുഗോപാലിന്റെ വീട്ടിലെത്തിയ രാഹുൽഗാന്ധി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ശേഷം തിരിച്ചുപോയി.

Read Previous

പടന്നയിലും കോൺഗ്രസ് – ലീഗ് തർക്കം

Read Next

വി.വി.രമേശന്റെ സ്ഥാനാർത്ഥിത്വം ഐഎൻഎല്ലിന് ചങ്കിടിപ്പ്