ഗൾഫ് വിമാന യാത്രാനിരക്ക് കുതിച്ചുയരുന്നു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്ഃ സ്കൂൾ അവധിയും ഈദുൽ ഫിത്വറും, വിഷുവും ഒരുമിച്ചെത്തിയത് വിമാന കമ്പനികൾക്ക് കൊയ്ത്തായി. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനയാത്രാ നിരക്കാണ് വൻതോതിൽ വർധിച്ചിരിക്കുന്നത്. കേരളത്തിൽ സ്കൂളുകൾ അടക്കുമ്പോൾ വിദ്യാർഥികൾ കുടുംബസമേതം ഗൾഫിലേക്ക് യാത്ര തിരിക്കുന്നതാണ് അങ്ങോട്ടുള്ള വിമാന ടിക്കറ്റ് ഉയരാനുള്ള കാരണമായത്.                                         

കരിപ്പൂരിൽ നിന്നും യു.എ.ഇ. യിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ഒന്നിന് 26,000 രൂപ മുതൽ 31,000 വരെയായി ഉയർന്നു. ഇപ്രകാരം ജിഭ്ദയിലേക് 25,000 മുതൽ 30,000 വരെയാണ് നിരക്ക് കൂടിയത്. കുവൈത്തിലേക്ക് 30,000രൂപ വരെയും ബഹറൈനിലേക്ക് 26,000രൂപ വരെയും വർധിച്ചിട്ടുണ്ട്. മറ്റിടങ്ങളിലേക്കും ക്രമാതീതമായ വർധനവാണുള്ളത്. വിഷുവും പെരുന്നാളും പ്രമാണിച്ച് നാട്ടിലെത്താനും ഗൾഫിൽ വിദ്യാലയങ്ങൾ പൂട്ടി നാട്ടിൽ വരുന്നവർക്കുമാണ് ഗൾഫിൽ നിന്നും ഇങ്ങോട്ടുള്ള ടിക്കറ്റ് നിരക്ക് കൂട്ടുന്നതും യാത്രാദിവസങ്ങൾ  അടുക്കുന്തോറും ടിക്കറ്റ് നിരക്ക് കൂടിക്കൊണ്ടേയിരിക്കും.

മുൻകാലങ്ങളിലും ഇതേ സീസണുകളിൽ നിരക്ക് കൂടാറുണ്ടെങ്കിലും കോവിഡ് മഹാമാരിക്കും ശേഷം യാതൊരുതര നിയന്ത്രണവുമില്ലാതെയാണ് നിക്കുകൾ കൂടുന്നത്. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മംഗുളൂരുവിൽ നിന്നുമുള്ള നിരക്കുകളും ആനുപാതികമായി വർധിക്കുകയാണ്.

LatestDaily

Read Previous

വാഹന മോഷ്ടാവിനെ തിരിച്ചറിഞ്ഞു

Read Next

ഉദുമ കൂട്ടബലാത്സംഗ പ്രതി ഷഹബാസ് അറസ്റ്റിൽ