സ്വകാര്യാശുപത്രിക്കെതിരെ ഡിവൈഎസ്പിക്ക് പരാതി

സ്വന്തം ലേഖകൻ

ചെറുവത്തൂർ: തലകറക്കത്തിന് ചികിത്സ തേടിയെത്തിയ വിദ്യാർത്ഥിനിക്ക് ഇഞ്ചക്ഷൻ മാറി നൽകിയതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായതായി രക്ഷിതാക്കളുടെ പരാതി. പിലിക്കോട് മടിവയൽ സ്വദശിനിയായ 23 കാരിക്കാണ് ചെറുവത്തൂർ  ഞാണങ്കൈയ്ക്ക് സമീപം ദേശീയ പാതയോരത്തുള്ള സ്വകാര്യാശുപത്രിയിൽ ദുരനുഭവമുണ്ടായത്.

പിലിക്കോട് മടിവയലിലെ സ്റ്റീജീഷ്- ഷീബ ദമ്പതികളുടെ മകളും, കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ ജിഷ്ണയെ 23, മാർച്ച് 19-നാണ് തലകറക്കത്തെത്തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. ആശുപത്രി പരിശോധനയിൽ  ജീഷ്ണയ്ക്ക് രക്തസമ്മർദ്ദം കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് നൽകിയ ഇഞ്ചക്ഷനാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്.

ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ജീഷ്ണയുടെ മുഖം കോടുകയും, പേശി വലിഞ്ഞുമുറുകുകയുമായിരുന്നു. മകളുടെ നില കണ്ട് പരിഭ്രാന്തരായ രക്ഷിതാക്കൾ ജീഷ്ണയെ മാതാവ് ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മറ്റൊരാശുപത്രിയിൽ കാണിച്ചു. അവിടെ നിന്നും ഡോക്ടറുടെ നിർദ്ദേശപ്രാകാരം മാർച്ച് 20-ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുയായരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ 3 ദിവസം ചികിത്സ നടത്തിയ ശേഷമാണ് ജീഷ്ണയുടെ നില അൽപ്പമെങ്കിലും, ഭേദമായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജീഷ്ണയുടെ രക്ഷിതാക്കൾ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരെ നേരിൽക്കണ്ട് പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ജീഷ്ണയുടെ മൊഴി രേഖപ്പെടുത്തി.

LatestDaily

Read Previous

രാഹുൽ ഗാന്ധിക്കനുകൂലമായ ഐക്യദാർഢ്യം പ്രതിപക്ഷ ഐക്യത്തിന്റെ സൂചന

Read Next

നിർമ്മാണത്തിലിരിക്കുന്ന െകട്ടിടം തകർത്തു