യുവാവ് ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട്: ഉല്‍സവം കണ്ട് മടങ്ങുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയ്യക്കര കല്ലിങ്കാല്‍ പാടിയില്‍ വീട്ടില്‍ ഷൈജുവാണ് 31, മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചേറ്റുകുണ്ട് ചിത്താരി കടപ്പുറം ഒറ്റക്കോല സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അവിവാഹിതനായ ഷൈജു ടൈല്‍സിന്റെ ജോലി ചെയ്തു വരികയായിരുന്നു. പാചക തൊഴിലാളിയായ ശശിയുടെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.

LatestDaily

Read Previous

സൗഹൃദം നടിച്ച് ബലാത്സംഗം: യുവാവ് ഒളിവിൽ കേസെടുത്ത പോലിസ് ഇരുട്ടിൽ തപ്പുന്നു

Read Next

രാഹുൽ ഗാന്ധിക്കനുകൂലമായ ഐക്യദാർഢ്യം പ്രതിപക്ഷ ഐക്യത്തിന്റെ സൂചന