അമ്മയുടെ രോഗത്തിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ

അമ്പലത്തറ: അമ്മയുടെ അസുഖം മാാത്തതിന്റെ മനോവിഷമത്തിൽ മകൻ ജീവനൊടുക്കി. തായന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് സംഭവം. തായന്നൂർ പൈനി വീട്ടിലെ കുഞ്ഞിനാരായണന്റെ മകൻ പി. ശ്രീനാഥാണ് 35, ഇന്നലെ വൈകുന്നേരം വീട്ടിലെ ഹാളിനുള്ളിൽ തൂങ്ങി മരിച്ചത്.

ശ്രീനാഥിന്റെ അമ്മ ഭാനുമതിയുടെ ക്യാൻസർ ബാധ മാറാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ. രണ്ട് വർഷത്തോളമായി ഭാനുമതി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. ഇലക്ട്രീഷ്യനായ ശ്രീനാഥ് അവിവാഹിതനാണ്.  സഹോദരങ്ങൾ: നവീൻനാഥ്, ദിവ്യ.

LatestDaily

Read Previous

അംബികയുടെ മരണം: ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

Read Next

സൗഹൃദം നടിച്ച് ബലാത്സംഗം: യുവാവ് ഒളിവിൽ കേസെടുത്ത പോലിസ് ഇരുട്ടിൽ തപ്പുന്നു