ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ് : പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹമം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ചെമ്മനാട് സ്കൂൾ പരസിരത്ത് നിന്നും നമ്പർ പ്ലേറ്റിൽ കൃത്രിമം വരുത്തിയ സ്കൂട്ടി പോലീസ് പിടിച്ചെടുത്തിരുന്നു.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ച പ്രസ്തുത വാഹനം സ്റ്റേഷൻ വളപ്പിൽ അതിക്രമിച്ച് കയറി പരിശോധിച്ച രണ്ടംഗ സംഘമാണ് പോലീസിനെ കയ്യേറ്റം ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ട വിദ്യാർത്ഥികളുപേക്ഷിച്ച വാഹനം മേൽപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ സംഘം ഇൗ വാഹനത്തിൽ പരിശോധന നടത്തുന്നത് കണ്ട് സ്ഥലത്തെത്തിയ മേൽപ്പറമ്പ് എസ്ഐ, കെ. അനുരൂപിനെയാണ് തളങ്കര തെരുവത്ത് ഹൗസിൽ പി.ഏ. മുജീബിന്റെ മകൻ മുഹമ്മദ് ഹാഫിഷ് 18, തളങ്കര ആൽഫാ മൻസിലിൽ പി.സി. അബ്ദുള്ളയുടെ മകൻ പി.ഏ. അബ്ദുൾ നിസാർ 43, എന്നിവർ ചേർന്ന് കയ്യേറ്റം ചെയ്തത്. തുടർന്ന് എസ്ഐ, ഇരുവരെയും ബല പ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. സ്കൂൾ പരിസരത്ത് തമ്മിലടിച്ച വിദ്യാർത്ഥികളുപേക്ഷിച്ച സ്കൂട്ടിയുടെ റജിസ്ട്രേഷൻ നമ്പർ കെ.എൽ. 14.എസ് 2634, കെ.എൽ 14 എക്സ് 2034 എന്നിങ്ങനെ 2 തരത്തിലുള്ളതായിരുന്നു.
റജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് സ്കൂട്ടി കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. തമ്മിലടിച്ച 8 വിദ്യാർത്ഥികൾക്കെതിരെയും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പി.ഏ. അബ്ദുൾ നിസ്സാർ, മുഹമ്മദ് ഹാഫിഷ് എന്നിവർക്കെതിരെയും മേൽപ്പറമ്പ് പോലീസ് 2 കേസുകൾ റജിസ്റ്റർ ചെയ്തു.