മാനന്തവാടിയില്‍ പോലീസുകാരെ ആക്രമിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ

വയനാട്: മാനന്തവാടിയില്‍ പോലീസുകാരെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ഗാന്ധിപുരം സ്വദേശി പ്രമോദാണ് പിടിയിലായത്. വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ കച്ചവടത്തിനെത്തിയതാണ് പ്രമോദ്. ഉത്സവത്തിനിടെ ആഘോഷ കമ്മിറ്റി ഭാരവാഹിയെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ പോലീസുകാരെയാണ് ഇയാള്‍ ആക്രമിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രദര്‍ശന നഗരിയില്‍ കച്ചവടത്തിനായെത്തിയ പ്രമോദ് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് എസ്.ഐ ജോസടക്കം ആറ് പൊലീസുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രാഥമികചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Read Previous

പയ്യന്നൂരില്‍ ഓൺലൈൻ വ്യാപാരത്തിനെത്തിച്ച വിഷു പടക്കങ്ങളും ലോറിയും പിടിയിൽ

Read Next

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു