പയ്യന്നൂരില്‍ ഓൺലൈൻ വ്യാപാരത്തിനെത്തിച്ച വിഷു പടക്കങ്ങളും ലോറിയും പിടിയിൽ

പയ്യന്നൂര്‍ : പയ്യന്നൂരില്‍ വിഷു വിപണി കയ്യടക്കാൻ പടക്കങ്ങളുടെ ഓൺലൈൻ വ്യാപാരം പടക്കങ്ങളുമായിയെത്തിയ ലോറി പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച മൂന്ന് വലിയ പെട്ടി പടക്കങ്ങളും പാര്‍സല്‍ ലോറിയും ഡ്രൈവറെയും പോലീസ് പിടികൂടി കേസെടുത്തു.

കന്യാകുമാരി പൂവന്‍കോട് വട്ടവളയിലെ ജസ്റ്റസ്, സഹായി സേവ്യർ എന്നിവരാണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്.സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി സൂക്ഷിച്ച  കുറ്റത്തിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ കണ്ടോത്ത് കോത്തായി മുക്കില്‍നിന്നാണ് പടക്കങ്ങൾ കയറ്റിയ ലോറി പിടിയിലായത്.

അംഗീകൃത പടക്ക വില്‍പ്പനക്കാരുടെ സംഘടനയായ കേരള ഫയര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.രാവിലെ അന്‍പതോളം പെട്ടി പടക്കങ്ങളുമായി ചെറുവത്തൂരിലേക്ക് പോയ വാഹനം തിരിച്ചെത്തിയപ്പോള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പയ്യന്നൂര്‍ പോലീസ് വാഹനവും പടക്കങ്ങളും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അപ്പോഴേക്കും മൂന്ന് ബോക്‌സ് പടക്കങ്ങളേ ലോറിയില്‍ അവശേഷിച്ചിരുന്നുള്ളു.തുടര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് എക്‌സ്‌പ്ലോക്‌സീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പെരുമ്പയിലെ ഒരു ട്രാവല്‍ ഏജന്‍സിക്കുമുന്നില്‍ പാര്‍സല്‍ ലോറിയില്‍ കൊണ്ടുവന്നിറക്കിയ മുപ്പതോളം ബോക്‌സ് പടക്കശേഖരം പോലീസ് പിടികൂടി കേസെടുത്തിരുന്നു.

ശിവകാശിയിലെ മൊത്ത വില്‍പ്പനക്കാരുടെ വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് പണമടയ്ക്കുന്നവരുടെ വിലാസത്തിലേയ്ക്ക് എണ്‍പത് ശതമാനത്തോളം വിലകുറവില്‍ പടക്കങ്ങളെത്തിച്ചു നല്‍കുന്ന ഓൺലൈന്‍ വിപണി സംവിധാനത്തിലൂടെയാണ് നാടാകെ വിഷു വിപണി ലക്ഷ്യമിട്ട് പടക്കശേഖരം എത്തിക്കുന്നത്. യാതൊരു വിധ മാനദണ്ഡവുമില്ലാതെ അപകടകരമാം വിധം ആരംഭിക്കാനിരിക്കുന്ന ഓൺലൈൻ വ്യാപാരത്തെ തടയാനാണ് പടക്ക വിൽപ്പന ലൈസൻസിക്കാരുടെ നീക്കം.

LatestDaily

Read Previous

മസാജ് സെന്ററുകളില്‍ ദൃശ്യം പകര്‍ത്തി ഭീഷണിയും പണം തട്ടലും, രണ്ടുപേര്‍ പിടിയില്‍

Read Next

മാനന്തവാടിയില്‍ പോലീസുകാരെ ആക്രമിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ