ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : മൂന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സ്വന്തം സെൽഫോണിൽ നഗ്ന ദൃശ്യങ്ങൾ കാട്ടിക്കൊടുത്ത കേസ്സിൽ കാഞ്ഞങ്ങാട്ടെ ട്യൂഷൻ ടീച്ചർ ചേതന ഷെണായ് 40, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തു. നഗര മധ്യത്തിലുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പരാതിയിൽ രണ്ട് പോക്സോ കേസ്സുകളാണ് ട്യൂഷൻ ടീച്ചർക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് റജിസ്റ്റർ ചെയ്തത്.
ഇവരിൽ ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് പരാതിക്കാർ. കൃഷ്ണ മന്ദിർ റോഡിലുള്ള സ്വന്തം വീട്ടിലാണ് അധ്യാപിക പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ ക്ലാസ്സ് നൽകിയിരുന്നത്. ആൺകുട്ടികൾക്ക് സെൽഫോണിൽ നഗ്ന ചിത്രങ്ങൾ കാണിച്ചുകൊടുത്ത ടീച്ചർ തന്റെ രഹസ്യഭാഗത്ത് കൈകൊണ്ട് തട്ടിയതായി ഒരു ആൺകുട്ടി പോലീസിലും ന്യായാധിപന് മുന്നിൽ ഹാജരാക്കിയപ്പോൾ, 164 രഹസ്യമൊഴിയിലും വെളിപ്പെടുത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയും സമാനമാണ്. ഇൗ ട്യൂഷൻ സെന്റർ മൂന്നാഴ്ച മുമ്പ് അടച്ചുപൂട്ടി. ടീച്ചറിൽ നിന്ന് പോലീസ് പിടിച്ചെടുത്ത സെൽഫോൺ രാസപരിശോധനാ വിഭാഗത്തിന് തുറന്നു പരിശോധിക്കാൻ പോലീസ് കൈമാറി. ട്യൂഷൻ ടീച്ചർ സംഭവം പാടെ നിഷേധിക്കുകയാണ്. ടീച്ചറുടെ സെൽഫോൺ തുറന്നു കിട്ടുകയും ഇൗ ഫോണിൽ നഗ്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്താൽ ടീച്ചറെ പോക്സോ കുറ്റകൃത്യം ചുമത്തി പോലീസിന് അറസ്റ്റ് ചെയ്യേണ്ടി വരും.
ഫോൺ ചിത്രങ്ങൾ തെളിവായി പുറത്തുവരുന്നതുവരെ ടീച്ചറെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. തന്റെ ഫോണിൽ നഗ്ന ചിത്രങ്ങൾ ” ഇല്ലേയില്ല” എന്ന് ചോദ്യം ചെയ്യലിൽ തറപ്പിച്ചു പറഞ്ഞ ട്യൂഷൻ ടീച്ചർ ചേതന പിന്നെന്തിന് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ബോധിപ്പിച്ചുവെന്നത് ചോദ്യം തന്നെയാണ്. ചേതനയുടെ മുൻകൂർ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ പോലീസ് നഖശിഖാന്തം എതിർത്തിട്ടുണ്ട്.