ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ട്രെയിൻ യാത്രയ്ക്കിടെ വീണുപോയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ സഹായമഭ്യർത്ഥിച്ചെത്തിയ കോളേജ് വിദ്യാർത്ഥിനിക്ക് റെയിൽവെ പോലീസുദ്യോഗസ്ഥരുടെ കൈത്താങ്ങ്. ഇന്നലെ കുമ്പളയിൽ നിന്നും കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും മൊബൈൽ ഫോൺ നഷ്ടപ്പെട്ട നെഹ്്റു കോളേജ് വിദ്യാർത്ഥിനിക്കാണ് പോലീസിന്റെ സഹായം
മംഗളൂരുവിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിലെ യാത്രക്കാരിയായ കുമ്പള സ്വദേശിനി ഹൈറുന്നീസയുടെ മൊബൈൽ ഫോണാണ് ഇഖ്്ബാൽ സ്കൂളിന് സമീപം ട്രെയിനിൽ നിന്നും നഷ്ടപ്പെട്ടത്.
നെഹ്റു കോളേജ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ യുവതി കോളേജിലേക്കുള്ള യാത്രയിലായിരുന്നു. കയ്യിൽ നിന്നും ഫോൺ പുറത്തേക്ക് തെറിച്ചു വീണതിനെത്തുടർന്ന് പരിഭ്രാന്തയായ ഹൈറുന്നീസ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ ശേഷം സഹായമഭ്യർത്ഥിച്ച് ആദ്യമെത്തിയത് റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷൻ ഏഎസ്ഐ പ്രകാശ്, ആർ.പി. എഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ രവി.പി. നായർ എന്നിവരുടെ അടുത്തേക്കാണ്.
വിദ്യാർത്ഥിനിയെ സാന്ത്വനിപ്പിച്ച പോലീസുദ്യോഗസ്ഥർ കാണാതായ മൊബൈൽ ഫോൺ അന്വേഷിച്ച് കിലോ മീറ്റുകളോളം വിദ്യാർത്ഥിനിയോടൊപ്പം റെയിൽപ്പാളത്തിന് സമീപത്ത് കൂടെ നടന്ന് കാണാതായ ഫോൺ കണ്ടെത്തിക്കൊടുക്കുകയായിരുന്നു.
നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മൊബൈൽ ഫോൺ പോലീസിന്റെ സഹായത്തോടെ തിരിച്ചുകിട്ടിയപ്പോൾ ഹൈറുന്നീസയും ഹാപ്പി. തക്കസമയത്ത് പോലീസ് സഹായത്തിനെത്തിയതോടെയാണ് ഹൈറുന്നീസയുടെ വിലപ്പെട്ട മൊബൈൽ ഫോൺ തിരിച്ചുകിട്ടിയത്. പോലീസിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞ ഹൈറുന്നീസ തന്നെ സഹായിച്ച ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞാണ് തിരിച്ചുപോയത്.