ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലും സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നു

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ബി.ജെ.പി സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരെ അയക്കും. ത്രിപുരയിൽ 32 സീറ്റുകൾ നേടിയ ബിജെപി ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. മണിക് സാഹ മുഖ്യമന്ത്രിയായി തുടരാൻ സാധ്യതയുണ്ടെങ്കിലും കേന്ദ്രമന്ത്രി പ്രതിമ ഭൗമികിന്‍റെ പേരും ഉയർന്നിട്ടുണ്ട്.

നാഗാലാൻഡിൽ 37 സീറ്റുകൾ നേടിയ ബിജെപി-എൻഡിപിപി സഖ്യം ഉടൻ തന്നെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. നെഫ്യു റിയോ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മേഘാലയയിൽ 26 സീറ്റുകൾ നേടിയ എൻപിപി ബിജെപിയുമായും യുഡിപിയുമായും സഖ്യമുണ്ടാക്കിയാണ് സർക്കാർ രൂപീകരിക്കുക. കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാദ്ധ്യത.

K editor

Read Previous

തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത; വിശാല പ്രതിപക്ഷ ആശയത്തിന് തിരിച്ചടി

Read Next

സിപിഎം കോട്ട പിടിച്ചെടുത്ത പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന