കാണാതായ ഭർതൃമതിയെയും കാമുകനെയും കണ്ടെത്തി

പയ്യന്നൂർ: ബേങ്കിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും പുറത്തേക്ക് പോയ ശേഷം കാണാതായ ഭർതൃമതിയായ യുവതിയെയും കാമുകനായ ഇരിട്ടി സ്വദേശിയെയും പരിയാരംപോലീസ് കാസർകോട്ട്  കണ്ടെത്തി . പരിയാരം തൊണ്ടന്നൂരിൽ നിന്നും കാണാതായ മൂന്ന് മക്കളുടെ മാതാവായ 40കാരിയെയാണ് പോലീസ് കണ്ടെത്തിയത്.കുടുംബ സുഹൃത്തായ ഇരിട്ടി സ്വദേശിക്കൊപ്പമാണ് യുവാവിനൊപ്പമാണ് ഭർതൃമതി വീടുവിട്ടത്.

അവിവാഹിതനായ യുവാവുമായി കടുത്ത പ്രണയത്തിലായ യുവതി ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെ വീട്ടിൽ നിന്നും ബാങ്കിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഭർത്താവ് പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു.

പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ  സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനൊപ്പം കാസർകോട്ടെ താമസസ്ഥലത്ത് ഒരുമിച്ച് കഴിയുന്നതായി കണ്ടെത്തിയത്.തുടർന്ന് യുവതിയെ പോലീസ് രാത്രിയോടെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി. കോടതിയിൽ നിന്നും യുവതി സ്വന്തം ഇഷ്ടപ്രകാരം പോയി.

LatestDaily

Read Previous

സംസ്ഥാന ഭാരവാഹിത്വം ലക്ഷ്യമിട്ട് ബശീർ പാണക്കാട്ടെത്തി

Read Next

തരംഗ് ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ  പി. വി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു