ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : സംസ്ഥാന ഭാരവാഹിത്വം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ബശീർ വെള്ളിക്കോത്ത് പാണക്കാട് തങ്ങളെ നേരിൽക്കണ്ടു. രണ്ട് ദിവസം മുമ്പാണ് ബശീർ മുസ്ലിം ലീഗ് സംസ്ഥാനാധ്യക്ഷനെ പാണക്കാട്ടെത്തി നേരിൽക്കണ്ടത്. എംപി ജാഫറിനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ടായ ബശീർ വെള്ളിക്കോത്തിന് സംസ്ഥാന ജോയിന്റ് സിക്രട്ടറി സ്ഥാനത്തേക്കാണ് നോട്ടമെന്ന് സൂചനയുണ്ട്. ഇക്കാര്യം ബശീർ ലീഗ് സംസ്ഥാനാധ്യക്ഷനെ അറിയിച്ചിരുന്നുവെങ്കിലും, അദ്ദേഹം ഉറപ്പൊന്നും നൽകിയിട്ടില്ല.
സംസ്ഥാന ജോയിന്റ് സിക്രട്ടറി സ്ഥാനം നൽകിയാൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പദവി ഒഴിയാമെന്നാണ് ബശീർ സംസ്ഥാനാധ്യക്ഷനെ അറിയിച്ചത്. വീട്ടമ്മയുമായുള്ള ശൃംഗാര ഫോൺ സംഭാഷണത്തിനിടെ വീട്ടമ്മയോട് കാണാത്ത ശരീര ഭാഗങ്ങൾ കാണിക്കാനാവശ്യപ്പെട്ടതിലൂടെ വിവാദ പുരുഷനായ ബശീർ ലീഗിന്റെ മണ്ഡലം ഭാരവാഹി സ്ഥാനത്തെത്തിയതിൽ അണികൾക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്.
ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന ഭാരവാഹി സ്ഥാനം ലക്ഷ്യമിട്ട് ബശീർ പാണക്കാട്ടേക്കെത്തിയത്. ബശീറിനെ എതിർക്കുന്ന ഗ്രൂപ്പും പാണക്കാട്ടെത്തിയതായി സൂചനയുണ്ട്. സാധാരണക്കാരായ അണികൾക്ക് അപ്രാപ്യനായ നേതാവായതിനാൽ, ബശീറിന്റെ മണ്ഡലം പ്രസിഡണ്ട് സ്ഥാനലബ്ധിയിൽ അണികൾക്കിടയിൽ അമർഷമുണ്ട്. സംസ്ഥാനത്താകെ ചർച്ചാവിഷയമായ ബശീറിന്റെ ശൃംഗാര ടെലിഫോൺ സംഭാഷണം പാർട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
ഭർതൃമതിയായ വീട്ടമ്മയോട് നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ശരീരത്തിന്റെ രഹസ്യ ഭാഗങ്ങൾ കാണിക്കാനാവശ്യപ്പെട്ട ബശീറിനെ മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തിരുത്തിയതിൽ അണികളിൽ ഭൂരിഭാഗവും അമർഷത്തിലാണ്. ഈ അമർഷം പ്രകടിപ്പിക്കാനാണ് ബശീറിന്റെ എതിർഗ്രൂപ്പുകാർ പാണക്കാട്ട് സംസ്ഥാനാധ്യക്ഷനെ കാണാനെത്തിയത്. അജാനൂർ പഞ്ചായത്തിൽ നിന്നും ലീഗ് സംസ്ഥാന കൗൺസിലിലേക്ക് ഏ. ഹമീദ് ഹാജി, ഏ.പി. ഉമ്മർ, കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയിൽ നിന്നും എം.പി. ജാഫർ, സി.എച്ച്. അഹമ്മദ് കുഞ്ഞി, കെ. മുഹമ്മദ് കുഞ്ഞി എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അർഹത ഇവർക്കാണ്. പുതുതായി തെരഞ്ഞെടുത്ത കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പാണക്കാട്ടെത്തിയത് സംസ്ഥാനാധ്യക്ഷനെ നേരിൽക്കണ്ട് അനുഗ്രഹം വാങ്ങാനാണെന്നാണ് അവകാശവാദമെങ്കിലും, സംസ്ഥാന ഭാരവാഹി സ്ഥാനം മോഹിച്ചാണ് ബശീർ പാണക്കാട്ടേക്ക് പോയതെന്നാണ് എതിർഗ്രൂപ്പുകളുടെ ആരോപണം. ലൈംഗിക സംഭാഷണം നടത്തിയ സംഭവത്തിൽ ആരോപണവിധേയനായ ബശീറിനെ സംസ്ഥാന ഭാരവാഹിയാക്കാൻ ലീഗ് നേതൃത്വം തയ്യാറാകുമെന്ന് തോന്നുന്നില്ല.