ഷാരൂഖ് ചിത്രം ‘ജവാനി’ല്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍മാറി

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിൽ നിന്നും പിൻമാറി അല്ലു അർജുൻ. പത്താന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ജവാൻ. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. നയൻ താര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്.

ചിത്രത്തിൽ അല്ലു അർജുൻ അതിഥി വേഷത്തിൽ എത്തേണ്ടതായിരുന്നു. വളരെ ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. എന്നാൽ അല്ലു പുഷ്പ 2 വിന്‍റെ ചിത്രീകരണ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാകേണ്ടതിനാൽ അല്ലു അർജുൻ മറ്റ് സിനിമകൾ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ദീപിക പദുക്കോണും വിജയും ‘ജവാൻ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പ്രിയാമണി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2023 ജൂൺ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

K editor

Read Previous

ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; പുത്തൻ തന്ത്രവുമായി ‘പത്താന്‍’ നിര്‍മ്മാതാക്കള്‍

Read Next

ഹൃദയാഘാതമുണ്ടായി, ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായി: സുസ്മിത സെന്‍