ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പുണെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായകമാകാൻ സാധ്യതയുള്ള കസബപേട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്. 3 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കര്‍ 11,040 വോട്ടുകൾക്കാണ് വിജയിച്ചത്.
പുതിയ സർക്കാർ രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന്‍റെ പശ്ചാത്തലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ശിവസേനയുടെ ഇരു വിഭാഗങ്ങൾക്കും നിർണായകമായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജെപി-ശിവസേന കസബപേട്ട് ഉപതിരഞ്ഞെടുപ്പ് അഭിമാന പ്രശ്നമാക്കി മാറ്റുകയും സീറ്റ് നേടാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തിരുന്നു. ബി.ജെ.പി എം.എൽ.എ മുക്ത തിലകിന്‍റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ സ്ഥാനാർത്ഥി ഹേമന്ത് രസാനയ്ക്ക് വേണ്ടി മണ്ഡലത്തിലുടനീളം വ്യാപക പ്രചാരണം നടത്തിയിരുന്നു.