ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട വനിതാ ട്രിപ്പിൾ ജംപ് താരം ഐശ്വര്യ ബാബുവിന് 4 വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. കർണാടക സ്വദേശിയായ ഐശ്വര്യ കഴിഞ്ഞ വർഷം ജൂണിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ വനിതകളുടെ ട്രിപ്പിൾ ജമ്പിൽ 14.14 മീറ്റർ ദേശീയ റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടിയിരുന്നു. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഐശ്വര്യയുടെ ശരീരത്തിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
പരിക്കിനെ തുടർന്ന് വേദനസംഹാരികൾ കഴിച്ചുവെന്ന ഐശ്വര്യയുടെ വിശദീകരണം നാഡ തള്ളുകയായിരുന്നു. വിലക്കിനെതിരെ അപ്പീൽ നൽകാൻ 21 ദിവസത്തെ സമയമുണ്ട്.