ആഴ്ചയിൽ 5 ദിവസം ജോലി; ബാങ്ക് യൂണിയനുകളുടെ നിർദേശം പരിഗണിക്കാൻ ഐബിഎ

ന്യൂ ഡൽഹി: ആഴ്ചയിൽ 5 പ്രവൃത്തി ദിവസമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കാനൊരുങ്ങി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ). അതേസമയം, പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും 50 മിനിറ്റ് കൂടുതലായി ജോലി സമയം ഉയർത്തിയേക്കാം.

ഇതുമായി ബന്ധപ്പെട്ട് ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രവൃത്തി ദിവസം അഞ്ചാക്കാനുള്ള നിർദ്ദേശത്തോട് അസോസിയേഷൻ തത്വത്തിൽ യോജിച്ചതായും റിപ്പോർട്ടുണ്ട്. 

നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടിലെ സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചയും സർക്കാർ അവധിയായി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ ബാങ്ക് ജീവനക്കാർ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ജോലി ചെയ്യുന്നത്.

K editor

Read Previous

നാഗാലാൻഡ് തൂത്തുവാരി ബിജെപി; ആദ്യ വനിതാ എംഎൽഎ എന്ന ചരിത്രം രചിച്ച് ഹെകാനി ജെഖലു

Read Next

ഭീഷണിക്ക് വഴങ്ങിയിട്ടില്ല, ഇനി വഴങ്ങുകയുമില്ല: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്