നാഗാലാൻഡ് തൂത്തുവാരി ബിജെപി; ആദ്യ വനിതാ എംഎൽഎ എന്ന ചരിത്രം രചിച്ച് ഹെകാനി ജെഖലു

കൊഹിമ: നാഗാലാൻഡിലെ ആദ്യ വനിതാ എംഎൽഎയായി ഹെകാനി ജെഖലു. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോഴും ഒരു വനിതാ അംഗത്തെ പോലും നിയമസഭ കാണിക്കാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് തിരുത്തി കുറിച്ചിരിക്കുകയാണ് നാഗാലാൻഡ്.

ബി.ജെ.പി-എന്‍.ഡി.പി.പി. സഖ്യ സ്ഥാനാര്‍ഥിയായി മത്സരിച്ച ഹെകാനി, ദിമാപൂര്‍-111 മണ്ഡലത്തില്‍ നിന്ന് എതിര്‍ സ്ഥാനാര്‍ഥിയായ അസെറ്റോ സിമോമിയെ 1536 വോട്ടുകള്‍ക്കാണ് തോൽപ്പിച്ചത്.

എൻഡിപിപി സഖ്യത്തിന്‍റെ മറ്റൊരു വനിതാ സ്ഥാനാർത്ഥിയായ സര്‍ഹൗത്യൂനോ ക്രൂസെ ലീഡ് നിലനിർത്തുന്നുണ്ട്. അവർ കൂടി വിജയിച്ചാൽ ഒന്നല്ല, രണ്ട് പേർ നാഗാലാൻഡിൽ ചരിത്രം സൃഷ്ടിക്കും.

Read Previous

ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ

Read Next

ആഴ്ചയിൽ 5 ദിവസം ജോലി; ബാങ്ക് യൂണിയനുകളുടെ നിർദേശം പരിഗണിക്കാൻ ഐബിഎ