ത്രിപുരയിൽ ബിജെപിക്ക് അധികാര തുടർച്ച; സഖ്യത്തിന്റെ നേട്ടം ലഭിച്ച് കോൺഗ്രസ്

അഗർത്തല: ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ത്രിപുരയിൽ അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കുതിച്ച് ബിജെപി. കേവലഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ത്രിപുരയിൽ 30 സീറ്റുകളിൽ ലീഡുചെയ്യുന്ന ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടിയും ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം സിപിഎം-കോൺഗ്രസ് സഖ്യം 18 സീറ്റുകളിൽ ലീഡുണ്ട്. ഇതിൽ 13 ഇടത്ത് സി.പി.എമ്മും അഞ്ചിടത്ത് കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ത്രിപ്ര മോത്ത പാർട്ടി 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ സ്വതന്ത്രനും ലീഡ് ചെയ്യുന്നു.

60 നിയമസഭാ സീറ്റുകളുള്ള ത്രിപുരയിൽ ബിജെപി, സിപിഎം-കോൺഗ്രസ്, ത്രിപ്ര മോത്ത പാർട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് നടക്കുന്നത്. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഇത് സ്ഥിരീകരിക്കുന്ന സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഇത്തവണ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും സി.പി.എം കൂടുതൽ ക്ഷീണിതരാകുന്നുവെന്ന സൂചനകളും ശക്തമാണ്. കഴിഞ്ഞ തവണ 16 സീറ്റ് നേടിയ സി.പി.എം ഇപ്പോൾ 11 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. അതേസമയം, സഖ്യത്തിൽ നിന്ന് നേട്ടമുണ്ടാക്കിയ കോൺഗ്രസ് പൂജ്യത്തിൽ നിന്ന് അഞ്ച് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

കാൽനൂറ്റാണ്ട് നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 60 നിയമസഭാ സീറ്റുകളിൽ 36 എണ്ണവും നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിൽ നടന്ന ത്രിപുര ട്രൈബൽ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ത്രിപ്ര മോത്ത പാർട്ടി സിപിഎമ്മിനെയും ബിജെപിയെയും പരാജയപ്പെടുത്തിയിരുന്നു.

K editor

Read Previous

സഖ്യം തുണയായി; ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് കോൺഗ്രസിന് മുന്നേറ്റം

Read Next

ജെഎൻയുവിൽ ധർണ നടത്തിയാൽ പിഴ 20,000; കടുത്ത നിയന്ത്രണങ്ങളുമായി അധികൃതർ