ഷൂട്ടിംഗിനിടെ കൈയ്ക്ക് പരിക്കേറ്റു; ചിത്രം പങ്കുവച്ച് സാമന്ത

‘സിറ്റാഡൽ’ എന്ന ഹിന്ദി വെബ് സീരീസിന്‍റെ ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് പരിക്കേറ്റു. കൈയ്യിലെ പരിക്കിന്‍റെ ചിത്രം സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രിയങ്ക ചോപ്ര അഭിനയിച്ച ഹോളിവുഡ് സീരീസിന്‍റെ ഇന്ത്യൻ പതിപ്പിലാണ് വരുൺ ധവാനോടൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാമന്തയുടെ പുതിയ ചിത്രം ‘ശകുന്തളം’ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കാളിദാസന്റേ ‘അഭിജഞാന ശകുന്തളം’ ആസ്പദമാക്കി നിർമിച്ച ചിത്രത്തിലാണ് സാമന്ത ‘ശകുന്തള’യായി വേഷമിടുന്നത്, ദുഷ്യന്തനാകട്ടെ മലയാള സിനിമയിലെ യുവതാരമായ ദേവ് മോഹനും. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.

ബോളിവുഡിലും തന്‍റെ കഴിവ് പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സാമന്ത. ദിനേശ് വിജൻ നിർമ്മിക്കുന്ന ഹിന്ദി ചിത്രത്തിൽ സാമന്ത നായികയാകുമെന്നും ആയുഷ്മാൻ ഖുറാന നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിൽ സാമന്ത ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

K editor

Read Previous

ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു; നാഗാലാന്റിൽ ബിജെപി; മേഘാലയയിൽ എൻപിപി

Read Next

ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ