ഹോട്ടലിൽ അക്രമം: മാനേജർക്ക് പരിക്ക്

കാഞ്ഞങ്ങാട്: പുതിയകോട്ട സൂര്യവംശി റസിഡൻസിയിൽ ഇന്നലെ രാത്രി 7 മണിക്കുണ്ടായ അക്രമത്തിൽ ഹോട്ടൽ മാനേജർക്ക് പരിക്കേറ്റു. അക്രമികൾ ടെലിവിഷൻ ഉൾപ്പെടെ അടിച്ചു തകർത്തു. ഹോട്ടൽ മാനേജർ കുണിയ സ്വദേശി കെ. മുഹമ്മദ് അനീസിനാണ് 29, ആക്രമണത്തിൽ പരിക്കേറ്റത്. കൈ ഉപയോഗിച്ചും സോഡാകുപ്പിക്കൊണ്ടുള്ള അടിയേറ്റുമാണ് പരിക്ക്.

ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നവരോട് , ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ മാറ്റാനാവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്. മുറിക്കകത്തെ ടെലിവിഷൻ ഉൾപ്പെടെ അടിച്ച് തകർത്തതിൽ കാൽലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
അക്രമ സംഭവത്തിൽ കുശാൽ നഹറിലെ എച്ച്.ഏ. അശ്വന്ത് കുമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

Read Previous

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടന്നു

Read Next

യുവതിയുടെ തിരോധാനം തൃശ്ശൂർ സ്വദേശിയെ ചോദ്യം ചെയ്തു