ബച്ചന്റെയും ധർമേന്ദ്രയുടെയും അംബാനിയുടെയും വീട്ടിൽ ബോംബ് വച്ചതായി ഭീഷണി ഫോൺ കോൾ

മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, വ്യവസായി മുകേഷ് അംബാനി എന്നിവരുടെ വസതികളിൽ ബോംബ് വച്ചതായി അജ്ഞാതൻ്റെ ഭീഷണി. നാഗ്പൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺ കോൾ വന്നത്.

വിവരം ഉടൻ തന്നെ മുംബൈ പൊലീസിന് കൈമാറി. പൊലീസ് സംഘവും ബോംബ് സ്ക്വാഡും വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇവരുടെ വീടുകൾ ബോംബ് വച്ച് തകർക്കാൻ 25 അംഗ സംഘം മുംബൈയിലെത്തി എന്നായിരുന്നു സന്ദേശം. മുംബൈയിലെ ജുഹുവിലാണ് ബച്ചനും ധർമേന്ദ്രയും താമസിക്കുന്നത്. രണ്ടു വീടുകളും അധികം ദൂരെയല്ല. മുംബൈയിൽ ബച്ചന് അഞ്ച് വീടുകളുണ്ട്.

Read Previous

ഇന്ത്യയിലെ സിഖ് കാര്യങ്ങളിൽ പാക് ചാര ഏജൻസിയായ ഐഎസ്‌ഐ ഇടപെടുന്നുവെന്ന് റിപ്പോർട്ട്

Read Next

നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ