പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം; ‘മനോദർപ്പൺ’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മാനസിക പിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കോവിഡ് -19 മഹാമാരിക്ക് ശേഷം വിദ്യാർത്ഥികളുടെ മാനസികവും വൈകാരികവുമായ അവസ്ഥയിലുണ്ടായ മാറ്റം പരിഗണിച്ച് 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ കണക്കിലെടുത്താണ് മനോദർപ്പൺ സേവനങ്ങൾ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. മാനസിക-സാമൂഹിക ആശങ്കകളെ അഭിസംബോധന ചെയ്ത് വിദ്യാർത്ഥികളുടെ കഴിവുകൾ, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം.

അതേസമയം വിദ്യാർത്ഥികളെ സഹായിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സ്കൂൾ, യൂണിവേഴ്സിറ്റി തലങ്ങളിലെ കൗൺസിലർമാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ഡയറക്ടറിയും ഡാറ്റാബേസും manodarpan.education.gov.in/ ലഭ്യമാണ്. മാനസികാരോഗ്യ സഹായം തേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവ നേരിട്ട് ആക്സസ് ചെയ്യാൻ കഴിയും.

K editor

Read Previous

ജി 20യിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ

Read Next

ജോജുവിന്റെ ഡബിൾ റോൾ; ഇരട്ട മാർച്ച് മൂന്നിന് നെറ്റ്ഫ്ലിക്സിൽ