ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഇനി ആനകളെ പരിപാലിക്കാനോ, കൈവശം വെക്കാനോ സ്വകാര്യ വ്യക്തികളെയോ മതസ്ഥാപനങ്ങളെയോ അനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിസ്ഥിതി, വനം വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ആനകളേയും അടിയന്തരമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ക്ഷേത്രങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും കീഴിലുള്ള എല്ലാ ആനകളെയും സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യത്തിന് അനുകൂലമായി തീരുമാനമെടുക്കാനും ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പുമായി സഹകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനും സമയമായെന്ന് പരിസ്ഥിതി, വനം സെക്രട്ടറിക്ക് അയച്ച നോട്ടീസിൽ കോടതി പറയുന്നു.
60 വയസുള്ള ലളിത എന്ന ആനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കവെ ആനയെ പാപ്പാനിൽ നിന്ന് വേർപെടുത്തേണ്ടെന്ന് മധുരൈ ബെഞ്ച് ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം ആനയെ അടുത്തിടെ സന്ദര്‍ശിച്ച ജസ്റ്റിസ് ജി.ആര്. സ്വാമിനാഥന് ആനയുടെ ശരീരത്തിലെ മുറിവുകള്‍ കാണുകയും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആനയ്ക്ക് വേണ്ട സംരക്ഷണം നല്കാന് വിരുധുനഗര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.