ഓസ്കർ ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനം അവതരിപ്പിക്കാനൊരുങ്ങി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും

ലോസ് ഏഞ്ചല്‍സ്: ബാഹുബലിയുടെ വിജയത്തിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം. അതുതന്നെയാണ് പ്രഖ്യാപന വേള മുതൽ ആർ.ആർ.ആർ ഏറെ ജനശ്രദ്ധ നേടാനുള്ള കാരണം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തപ്പോൾ അത് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറി. നിരവധി ആവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഇപ്പോൾ ഓസ്കർ വേദിയിൽ എത്തിയിരിക്കുകയാണ്. മികച്ച ഗാനത്തിനുള്ള അന്തിമ പട്ടികയിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനവുമുണ്ട്.

ഈ വർഷത്തെ ഓസ്കർ ചടങ്ങിൽ നാട്ടു നാട്ടു അവതരിപ്പിക്കുമെന്ന് ഓസ്കർ ചടങ്ങിന്‍റെ സംഘാടകർ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചു. മാർച്ച് 12 ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന 95-ാമത് ഓസ്കർ ചടങ്ങിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും നാട്ടു നാട്ടു എന്ന ഗാനം അവതരിപ്പിക്കും.

അതേസമയം, ഓസ്കർ പുരസ്കാരത്തോടനുബന്ധിച്ച് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. യുഎസിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. 200 ഓളം തിയേറ്ററുകളിലാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. യുഎസിൽ ചിത്രം വിതരണം ചെയ്ത വേരിയേഷൻ ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

K editor

Read Previous

ചിത്രം വിജയമാകാതിരുന്നപ്പോള്‍ സംയുക്ത പ്രതിഫലത്തിന്റെ ബാക്കി നിരസിച്ചു; വെളിപ്പെടുത്തി സാന്ദ്ര

Read Next

ബെംഗളൂരു-മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ; ഉദ്ഘാടനം 11ന് പ്രധാനമന്ത്രി നിര്‍വഹിക്കും