അഭിമുഖീകരിച്ചത് ഏറ്റവും ചൂടേറിയ ഫെബ്രുവരി; ചൂട് ഇനിയും കനക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 1901 ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഫെബ്രുവരിയാണിതെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 29.5 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില. മാർച്ച്, മെയ് മാസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.

ഈ വേനൽക്കാലത്ത് രാജ്യത്തിന്‍റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ദിവസേന താപനില ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഉഷ്ണതരംഗ സംഭവങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മാർച്ച്, മെയ് മാസങ്ങളിൽ കൂടുതൽ ഉഷ്ണതരംഗ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഇത് ഗോതമ്പ് ഉത്പാദനത്തെയും ബാധിച്ചേക്കാം.

2022 ൽ ഉഷ്ണതരംഗ സംഭവങ്ങൾ കാരണം രാജ്യത്തെ ഗോതമ്പ് ഉൽപാദനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സാധാരണയെ അപേക്ഷിച്ച് മഴയുടെ അളവിലും കുറവുണ്ടായി. ഫെബ്രുവരി മാസത്തിൽ മാത്രം മഴയിൽ 68 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

K editor

Read Previous

അംബാനിക്കും കുടുംബത്തിനും എല്ലായിടത്തും സെഡ് പ്ലസ് സുരക്ഷ നൽകണം: സുപ്രീം കോടതി

Read Next

പ്രതിരോധ സഹകരണത്തിൽ പുതിയ ചരിത്രം; ഇന്ത്യയുടെ 8 യുദ്ധവിമാനങ്ങൾ സൗദിയിൽ