ചീമേനി: ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 11, 20 എന്നീ ദിവസങ്ങളിൽ നടന്ന മോഷണ കേസ്സിലെ പ്രതി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫ് പി.എച്ചിനെ 21, ചീമേനി സബ് ഇൻസ്പെക്ടർ കെ അജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കയ്യൂർ ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്താണ് വീടിന്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ് പി, പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആസിഫ് നിരവധി മോഷണക്കേസ്സുകളിലും മയക്കുമരുന്ന് കേസ്സുകളിലും പ്രതിയാണ്.