നടൻ പ്രൊഡക്ഷൻ കൺട്രോളറെ തല്ലി

സ്വന്തം ലേഖകൻ

നീലേശ്വരം : ചലച്ചിത്ര നടൻ പ്രൊഡക്ഷൻ കൺട്രോളറെ മർദ്ദിച്ചെന്ന പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു. തൈക്കടപ്പുറം അഴീത്തലയിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് സിനിമയിലഭിനയിക്കുന്ന നടൻ പ്രൊഡക്ഷൻ കൺട്രോളറെ മർദ്ദിച്ചത്.

പ്രതിഫലത്തുക ലഭിക്കാത്തതിനെത്തുടർന്നാണ് മർദ്ദനം. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ പെരുമ്പടവ് പൈനാടത്ത് ഹൗസിൽ പ്രിൻസ് റാഫേലിന്റെ 33, പരാതിയിൽ ചലച്ചിത്ര നടൻ കണ്ണൂർ സ്വദേശി ശിവജിത്തിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. തനിക്ക് ലഭിക്കാനുള്ള പ്രതിഫലത്തുകയായ 3 ലക്ഷം രൂപ കിട്ടാത്തതിനാലാണ് പ്രൊഡക്ഷൻ കൺട്രോളറെ മർദ്ദിച്ചതെന്ന് ശിവജിത്ത് അവകാശപ്പെട്ടു. 

LatestDaily

Read Previous

ലീഗ് അടിത്തറ ബലപ്പെടുത്തും: കല്ലട്ര മാഹിൻ ഹാജി

Read Next

സലൂൺ ഉടമ ആദിശങ്കരൻ അന്തരിച്ചു