ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: തുടർച്ചയായി മൂന്ന് തവണ ബിജെപി സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച അരയി സ്വദേശി സി. കെ.വൽസലവന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചു.
നിലവിൽ വൽസലൻ അരയി പാലക്കാൽ വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറാണ്.
2013-–ൽ ചെമ്മട്ടംവയൽ എൻജിഒ ക്വാർട്ടേഴ്സ് വാർഡിൽ നിന്ന് വിജയിച്ച സി.കെ.വൽസലന്റെ നിലവിലുള്ള വാർഡ് അരയി പാലക്കാൽ ഇത്തവണ വനിതാ സംവരണമാണ്. എൻജിഒ ക്വാർട്ടേഴ്സ് വാർഡിൽ നിന്ന് വൽസലൻ ഇത്തവണ വീണ്ടും മൽസരിക്കാൻ ഒരുങ്ങിയെങ്കിലും, ഈ വാർഡിൽ ബിജെപി ജില്ലാ സിക്രട്ടറിയും സ്വർണ്ണ വ്യാപാരിയുമായ എം.ബൽരാജിന് മൽസരിക്കാൻ ബിജെപി സീറ്റുറപ്പിച്ചു.
കാഞ്ഞങ്ങാട്ട് പോയ 15 വർഷക്കാലമായി നാലാൾ കൂടുന്നിടങ്ങളിലും, നഗരസഭ കൗൺസിലിലും, ബിജെപി പ്രക്ഷോഭ പരിപാടികളിലും, സജീവ സാന്നിദ്ധ്യമായിരുന്ന കൗൺസിലർ സി.കെ.വൽസലന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വൽസലൻ ഇടതു പിന്തുണയോടെ നഗരത്തിലെ ഏതെങ്കിലുമൊരു വാർഡിൽ മൽസരിക്കാൻ ഇടം തേടിയെങ്കിലും, ഇക്കുറി പറ്റിയ വാർഡുകളില്ലെന്ന കാരണത്താൽ ഇടതുപാർട്ടികൾക്കും വൽസലനെ ഇത്തവണ സഹായിക്കാൻ കഴിഞ്ഞില്ല.