ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ട്; ഏറ്റവുമധികം പക്ഷി വിഭാഗങ്ങളെ കണ്ടെത്തിയത് പശ്ചിമ ബംഗാളിൽ

ന്യൂഡല്‍ഹി: ഗ്രേറ്റ് ബാക്ക് യാർഡ് ബേർഡ് കൗണ്ടിൽ ഈ വർഷം ഏറ്റവും കൂടുതൽ പക്ഷി ഇനങ്ങളെ കണ്ടെത്തിയത് പശ്ചിമ ബംഗാളിൽ. ഫെബ്രുവരി 17 മുതൽ കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലുമായി 35 ഇടങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. അതേസമയം പക്ഷികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ കേരളത്തിലാണ് രേഖപ്പെടുത്തിയതെന്ന് ബേർഡ് കൗണ്ട് ഓഫ് ഇന്ത്യയുടെ (ബിസിഐ) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജിബിബിസി 2023 ൽ പങ്കെടുത്ത 190 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പക്ഷിനിരീക്ഷകരും വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും സർവേയിൽ പങ്കെടുത്തു. ബിസിഐയുടെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, പക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് എന്ന വെബ്സൈറ്റിൽ ഇതുവരെ 46,000 ത്തോളം സമഗ്ര ഡാറ്റയും 1,067 പക്ഷി ഇനങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ 489 ഇനം പക്ഷികളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 426 ഇനം പക്ഷികളുമായി ഉത്തരാഖണ്ഡാണ് രണ്ടാം സ്ഥാനത്ത്. അരുണാചൽ പ്രദേശ് (407), അസം (397), കർണാടക (371) എന്നിങ്ങനെയാണ് കണക്കുകൾ. തമിഴ്നാടും കേരളവും യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. തമിഴ്നാട്ടിൽ 349 ഇനം പക്ഷികളെയും കേരളത്തിൽ 325 ഇനം പക്ഷികളെയുമാണ് കണ്ടെത്തിയത്. പക്ഷികളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ അപ്ലോഡ് ചെയ്ത സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ കേരളമാണ്.

K editor

Read Previous

ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം; നിയമ വിരുദ്ധമെന്ന് അമിക്കസ്‌ ക്യൂറി

Read Next

സിസോദിയ അഞ്ച് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ; മാർച്ച് നാലിന് വീണ്ടും ഹാജരാക്കണം