ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേര് മാറ്റണം; ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കടന്നു കയറ്റക്കാരുടെ പേരിലുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

ചരിത്രപരവും മതപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ പേരുകൾ കണ്ടെത്താൻ ഒരു കമ്മീഷനെ നിയമിക്കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പൊതുതാൽപര്യ ഹർജിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് സംശയം ഉന്നയിച്ചു. ഇത്തരം ഹർജികൾ രാജ്യത്തെ തിളപ്പിച്ചുനിര്‍ത്താന്‍ കാരണമാകുമെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

K editor

Read Previous

ഖുഷ്ബു ഇനി ദേശീയ വനിതാ കമ്മിഷൻ അംഗം; നിയമനം മൂന്ന് വർഷത്തേക്ക്

Read Next

സിസോദിയയുടെ അറസ്റ്റിനെതിരായ എഎപി മാർച്ചിൽ സംഘർഷം; പാർട്ടി ആസ്ഥാനത്ത് നിരോധനാജ്ഞ